ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് അറിയിക്കണമെന്നും നിര്‍‌ദ്ദേശം.

ദില്ലി:മുല്ലപ്പെരിയാർ ഹർജിയിൽ കേന്ദ്രം സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് അറിയിക്കണം. കേസ് ആഗസ്റ്റിലേക്ക് മാറ്റി. ഡാമിൻ്റെ സുരക്ഷ സംബന്ധിച്ചുള്ളത് പ്രതീക്ഷയെന്നും വാദത്തിനിടെ ജസ്റ്റിസ് എം ആർ ഷാ പറഞ്ഞു. ഡാം സുരക്ഷ നിയമ പ്രകാരം അതോറിറ്റി രൂപീകരിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നാല് അംഗങ്ങൾ അടങ്ങിയ അതോറിറ്റി ആണ് രൂപീകരിച്ചത് എന്നും കേന്ദ്രം വ്യക്തമാക്കി.

ദേശിയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണൽ ഡയറക്ടർ ആണ് സമിതിയുടെ ചെയർമാൻ. അതോറിറ്റി രൂപീകരണത്തിൻ്റെ വിജ്ഞാപനം കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണല്‍ ഡയറക്ടറാണ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍. കേരളത്തിൻ്റെയും, തമിഴ്‌നാടിൻ്റേയും ഓരോ അംഗങ്ങള്‍ ഓര്‍ഗനൈസേഷനില്‍ ഉണ്ടാകും. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണല്‍ ഡയറക്ടറേറ്റിലെ ഡെപ്യുട്ടി ഡയറക്ടറാകും ഓര്‍ഗനൈസേഷന്‍ മെമ്പര്‍ സെക്രട്ടറി. സംസ്ഥാന ഡാം സുരക്ഷ ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട മറ്റ് വിശദശാംശങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്രത്തിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കേസ് ഇന്ന് ഓഗസ്റ്റിൽ കോടതി പരിഗണിക്കും. 


കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, ഹരേന്‍ പി റാവല്‍, അഭിഭാഷകന്‍ ജി പ്രകാശ് എന്നിവര്‍ ഹാജരായി. കേസിലെ മറ്റു ഹർജിക്കാർക്കായി അഭിഭാഷകരായ ജെയിംസ് പി തോമസ്, വിൽസ് മാത്യൂസ്, വി.കെ ബിജു എന്നിവരും ഹാജരായി.