കോഴിക്കോട്:  കൃപേഷ് ശരത് ലാൽ കുടുംബ സഹായ നിധി കൈമാറാത്തതിൽ കോഴിക്കോട് ഡി സി സി നേതൃത്വത്തിന് വിമർശനം. മണ്ഡലം കമ്മിറ്റികളിൽ നിന്ന് പിരിച്ച 16 ലക്ഷം രൂപ ഇനിയും കൈമാറാത്തതാണ് വിമർശന വിധേയമായത്. മുഴുവൻ മണ്ഡലം കമ്മിറ്റികൾ പണം നൽകിയിട്ടില്ലെന്നും ഉടൻ സഹായ നിധി കൈമാറുമെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനമുയർന്നത്.