Asianet News MalayalamAsianet News Malayalam

കൊവിഡില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് 1000 രൂപയുടെ ഓണക്കിറ്റ് നല്‍കണം: മുല്ലപ്പള്ളി

കോടികള്‍ ആഡംബരത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റിന്റെ കാര്യത്തില്‍ അലംഭാവം കാട്ടരുതെന്ന് മുല്ലപ്പള്ളി.

Mullappally Ramachandran demands government should give Onam provision kit to people
Author
Kozhikode, First Published Jul 22, 2020, 4:56 PM IST

കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നട്ടം തിരിയുന്ന സാധാരണ ജനങ്ങള്‍ക്ക് 1000 രൂപയുടെ ഓണക്കിറ്റ് നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 
കോവിഡ് രോഗവ്യാപനം നമ്മുടെ സാമ്പത്തിക മേഖലയെ ആകെ തകിടം മറിച്ചെന്ന്  മുല്ലപ്പള്ളി പറഞ്ഞു. 

അതിന്റെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അസംഘടിത മേഖലയിലും പരമ്പരാഗത മേഖലയിലും പണിയെടുക്കുന്നവരും മത്സ്യത്തൊഴിലാളികളും കര്‍ഷകരുമാണ്. പലരുടെയും ജീവിതം നിലവിലെ സാഹചര്യത്തില്‍ ഇരുളടഞ്ഞിരിക്കുകയാണ്.

സമൃദ്ധിയുടെ ഓണക്കാലം പഞ്ഞകാലമാകുമോയെന്ന ആശങ്ക ഓരോ സാധാരണക്കാരനുമുണ്ട്. സര്‍ക്കാരിന്റെ ക്രിയാത്മക തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. കോടികള്‍ ആഡംബരത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റിന്റെ കാര്യത്തില്‍ അലംഭാവം കാട്ടരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios