കെപിസിസി ആസ്ഥാനത്ത് രാവിലെ 9 മുതലാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവർ പങ്കെടുക്കും. 

തിരുവനന്തപുരം: തിരുവോണനാളായ ഇന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവസിക്കും. പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് നെയ്യാറ്റിൻകര സ്വദേശി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഉപവാസം.

കെപിസിസി ആസ്ഥാനത്ത് രാവിലെ 9 മുതലാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവർ പങ്കെടുക്കും. പിഎസ്‌സി ഓഫീസിനുമുന്നിൽ യൂത്ത് കോൺഗ്രസ് ഇന്ന് പട്ടിണി സമരം നടത്തും.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ, വൈസ് പ്രസിഡന്‍റ് കെഎസ് ശബരിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.