Asianet News MalayalamAsianet News Malayalam

പുതിയ പ്രസിഡന്‍റിന് പിന്തുണ, ജീവനേക്കാള്‍ വലുത് പാര്‍ട്ടി, ചാരുതാര്‍ത്ഥ്യത്തോടെ പടിയിറക്കമെന്ന് മുല്ലപ്പള്ളി

ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ സഹായം മറക്കാൻ കഴിയില്ല. എല്ലാവര്‍ക്കും നന്ദി പറയുന്നു. ജീവനേക്കാള്‍ വലുത് പാര്‍ട്ടിയെന്നും മുല്ലുപ്പള്ളി പറഞ്ഞു. 

Mullappally Ramachandran offer all his support to new kpcc president
Author
Trivandrum, First Published Jun 8, 2021, 6:37 PM IST

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ തിരഞ്ഞെടുത്ത തീരുമാനം സ്വാ​ഗതം ചെയ്ത് മുല്ലപ്പള്ളി. എഐസിസിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായത് പടിയിറങ്ങുമ്പോഴുള്ള വലിയ സന്തോഷമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പുതിയ പ്രസിഡന്‍റിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മുല്ലപ്പള്ളി ചാരുതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്നും പറഞ്ഞു. ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ സഹായം മറക്കാൻ കഴിയില്ല. എല്ലാവര്‍ക്കും നന്ദി പറയുന്നു. ജീവനേക്കാള്‍ വലുത് പാര്‍ട്ടിയെന്നും മുല്ലുപ്പള്ളി പറഞ്ഞു. 

നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്ക് ഒടുവിലാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തത്. കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ട് സുധാകരനെ വിളിച്ചറിയിക്കുകയായിരുന്നു. എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരൻ എത്തുന്നത്.

 

Follow Us:
Download App:
  • android
  • ios