തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തം അഗ്നിബാധയല്ല അട്ടിമറിയാണെന്ന് തെളിഞ്ഞെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സുപ്രധാന രേഖകൾ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. വേണ്ട പോലെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ പറയും. സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

തുടര്‍ന്ന് വായിക്കാം: സെക്രട്ടറിയേറ്റ് തീപിടിത്തം: ഷോ‍ർട്ട് സ‍ർക്യൂട്ട് സാധ്യത തള്ളി അന്തിമ ഫോറൻസിക് റിപ്പോ‍ർട്ട്...

മന്ത്രി കെ ടി ജലീൽ നടത്തിയത് ക്രമക്കേടുകളുടെ ഘോഷയാത്രയാണ്. ഗുരുതരമായ ചട്ട ലംഘനങ്ങളാണ്  ഉണ്ടായിട്ടുള്ളത്.  ഇരുമ്പഴിക്കുള്ളിൽ കിടക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. ബാർ കോഴക്കസുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളവ മാത്രമാണെന്നും അതിനെ ഗൗവരമായി എടുക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.