നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെല്‍വന്‍ പറയുന്നത്. 

ചെന്നൈ: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രധാന പ്രതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പിടിയിലായത്. 

Add Asianetnews as a Preferred SourcegooglePreferred

ഓസ്ട്രേലിയക്ക് പോയ ബോട്ടില്‍ തന്‍റെ നാല് മക്കള്‍ ഉള്ളതായി സെല്‍വന്‍ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെല്‍വന്‍ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്‍റെ നേതൃത്വത്തിലാണെന്നും സെല്‍വന്‍റെ മൊഴിയില്‍ പറയുന്നുണ്ട്. 

പ്രതികളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. ആറ് പേരേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തമിഴ് നാട് ക്യൂ ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.