തൻ്റെ പേര്  വിവാദത്തിലേക്ക് വെറുതെ വലിച്ചിഴച്ചതാണെന്നും മുൻ വഖഫ് ബോർഡ് ചെയർമാനായ ടി.കെ. ഹംസ ചൂണ്ടിക്കാട്ടി. 

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിൽ പാണക്കാട് റഷീദലി തങ്ങൾക്കെതിരെ വഖഫ് ബോർഡ് മുൻ ചെയർമാൻ ടി കെ ഹംസ. മുനമ്പത്തെ കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ച സംഭവത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഏകപക്ഷീയമായ അധികാരം നൽകിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ കാലത്താണെന്ന് ടികെ ഹംസ പറഞ്ഞു. ഇതിനു പിന്നിലുള്ള താൽപര്യം പരിശോധിക്കണമെന്നും ടികെ ഹംസ ആവശ്യപ്പെട്ടു. താൻ ചെയർമാനായപ്പോൾ മുനമ്പത്ത് സാമ്പത്തിക ശേഷിയുള്ള ഏതാനും പേർക്കാണ് നോട്ടീസ് അയച്ചത്. തൻ്റെ പേര് വിവാദത്തിലേക്ക് വെറുതെ വലിച്ചിഴച്ചതാണെന്നും മുൻ വഖഫ് ബോർഡ് ചെയർമാനായ ടി.കെ. ഹംസ ചൂണ്ടിക്കാട്ടി. 

Asianet News Live | EP Jayarajan | Palakkad By Poll | By-Election 2024 | ഏഷ്യാനെറ്റ് ന്യൂസ് |LIVE