ടൗൺഷിപ്പ് ലിസ്റ്റിൽ ഉൾപ്പെട്ട 402 കുടുംബങ്ങളിൽ 104 പേരാണ് ധനസഹായത്തിന് സമ്മതപത്രം നൽകിയിരുന്നത്.
വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പിൽ വീട് വേണ്ടെന്നു പറഞ്ഞ കുടുംബങ്ങള്‍ക്ക് പണം വിതരണം ചെയ്തു. ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് അറിയിച്ച കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതംമാണ് വിതരണം ചെയ്തത്. 104 കുടുംബങ്ങൾക്ക് ആണ് പണം നൽകിയത്. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് തുക അനുവദിച്ചത്. ടൗൺഷിപ്പ് ലിസ്റ്റിൽ ഉൾപ്പെട്ട 402 കുടുംബങ്ങളിൽ 104 പേരാണ് ധനസഹായത്തിന് സമ്മതപത്രം നൽകിയിരുന്നത്.
