Asianet News MalayalamAsianet News Malayalam

മരട്: ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ടെണ്ടര്‍ നല്‍കിയ കമ്പനികളുടെ യോഗ്യത പരിശോധിക്കുമെന്ന് നഗരസഭ

ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. സമീപവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും  നഗരസഭാ സെക്രട്ടറി പറഞ്ഞു.
 

municipality will look into the eligibility of companies that have been awarded tenders for demolition of flats
Author
Cochin, First Published Sep 17, 2019, 11:39 AM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താത്പര്യം അറിയിച്ച 13 കമ്പനികളുടെയും യോഗ്യത പരിശോധിക്കും എന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ പറ‌ഞ്ഞു. 
വിദഗ്ധ സമിതിയുടെ നിർദേശപ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ ആറ് മാസത്തെ സമയമാണ് ഉള്ളത്. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. സമീപവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും  ആരിഫ് ഖാന്‍ പറഞ്ഞു.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യമറിയിച്ച് കേരളത്തിന് പുറത്തുനിന്നുള്ള 13 കമ്പനികളാണ് ടെണ്ടര്‍ നല്‍കിയത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഫ്ലാറ്റുകൾ പൊളിക്കാനായി രംഗത്തെത്തിയിട്ടുള്ളത്.  ടെണ്ടർ ആർക്ക് നൽകണമെന്നത് സംബന്ധിച്ച് ഐഐടി ഉൾപ്പെടെയുള്ള വിദഗ്ധ സംഘങ്ങളുമായി  ചർച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. 


 

Follow Us:
Download App:
  • android
  • ios