Asianet News MalayalamAsianet News Malayalam

മോൻസൻ കേസും പ്രളയഫണ്ട് തട്ടിപ്പും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ.മുരളീധരൻ

പ്രളയദുരിതാശ്വാസ തട്ടിപ്പിനെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ. 

muraleedharan demands CBI probe into monson case and flood fund fraud
Author
Thiruvananthapuram, First Published Oct 5, 2021, 11:29 AM IST

കോഴിക്കോട്: മോൻസൻ കേസും പ്രളയ ഫണ്ട് തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ (K Muraleedharan) എംപി. കോഴിക്കോട്ടെ പ്രളയ ധനസഹായ (flood relief fraud) തട്ടിപ്പ് വിജിലൻസും (Vigilance) അന്വേഷിക്കണം. ഇക്കാര്യത്തിൽ കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ടു കത്തയക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണ്. മോൻസണ് (monson mavungal) പാസ്പോർട്ട് ഇല്ലെന്നു കേട്ടപാതി പോലീസ് വിശ്വസിച്ചു , ഇക്കാര്യത്തിലടക്കം കൂടുതൽ അന്വേഷണം വേണം. എഡിജിപി  ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്നും മുരളീധരൻ പറഞ്ഞു. പ്രളയദുരിതാശ്വാസ തട്ടിപ്പിനെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ. 

കെ.മുരളീധരൻ്റെ വാക്കുകൾ - 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു പ്രളയകാലത്തും കൂടി എത്ര രൂപ എത്തിയെന്നോ ഇതിലെത്ര രൂപ ചിലവിട്ടെന്നോ എന്തെങ്കിലും കണക്കുണ്ടോ? ഇക്കാര്യത്തിൽ ഇതുവരെ സ‍ർക്കാർ മറുപടി നൽകിയിട്ടില്ല. കട്ട പണം തിരിച്ചു കൊടുത്താൽ എല്ലാം ശരിയാവുമെങ്കിൽ പിന്നെന്തിനാണ് ജയിൽ ? പ്രളയദുരിതാശ്വാസ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണം. 

മോൻസൻ്റെ പുരാവസ്തു തട്ടിപ്പ് കേസിൻ്റെ അന്വേഷണത്തിൽ ശ്രീജിത്തിൻ്റെ മേൽനോട്ടം എന്തിനാണ്? ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഒരന്വേഷണവും ഫലപ്രദമല്ല. കോൺഗ്രസ് നേതാക്കളെ ചൂണ്ടിക്കാട്ടി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തിലെ കണ്ണിയാണ് മൊൻസൻ. പുരാവസ്തു തട്ടിപ്പ് കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണം 

രണ്ടാം പിണറായി സർക്കാർ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും സർക്കാരാണ്.  സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയൊക്കെ ഹൈടെക്ക് തട്ടിപ്പാണ്. കോൺ​ഗ്രസിൽ നിന്നും കുറച്ച് പേ‍ർ കൂടി പോകാനുണ്ട് അതോടെ എല്ലാ ശരിയാകും. 

Follow Us:
Download App:
  • android
  • ios