ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി

പാലക്കാട്: പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. ഇവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാല് പേരുടെയും മരണം സ്ഥിരീകരിച്ചു. 2012 ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അജിത്ത്കുമാർ. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.

14കാരനെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച 49കാരൻ അറസ്റ്റിൽ

പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് (sexual abuse) ഇരയാക്കിയ കേസില്‍ 49-കാരനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്‍തിരുത്തി ഷറഫുദ്ദീന്‍ തങ്ങളെയാണ് പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ (POCSO case) അറസ്റ്റ് ചെയ്തത്. 2021 ഡിസംബറിലാണ് സംഭവം നടന്നത്. മറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഷറഫുദ്ദീന്‍ പ്രതിയാണ്. 

ഷറഫുദ്ദീന്‍ പതിനാലുകാരനെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ ഷറഫുദ്ദീന്‍ കുട്ടിക്ക് 50 രൂപ നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പൊലീസ് വിവരമറിഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു പതിനാലുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖ്, എസ്.ഐ.മാരായ ഇ.എ. അരവിന്ദന്‍, കെ. തുളസി, എ.എസ്.ഐ. സെബാസ്റ്റ്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി, സിവില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ. ശശി, സി.പി. അനീഷ്, അഷ്‌റഫ്, ഷബീന എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.