Asianet News MalayalamAsianet News Malayalam

എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മധ്യസ്ഥശ്രമം ഉപേക്ഷിച്ച് മുസ്ലീം ലീഗ്

പ്രത്യേക അന്വേഷണ സംഘം ജ്വല്ലറിയുടെ ആസ്തികൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങിയതിനാൽ നിക്ഷേപകർക്ക് ആസ്തി വിറ്റ് പണം നൽകാനാവില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. കമറുദ്ദീൻ ഒറ്റക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടേയെന്നും ലീഗ് നിയോഗിച്ച മധ്യസ്ഥൻ സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകി.
 

muslim league abandons mediation in mc kamarudheen jewellery fraud case kasargod
Author
Kasaragod, First Published Nov 3, 2020, 8:34 AM IST

കാസർകോട്: എം സി കമറുദ്ദീൻ എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീംലീ​ഗ് മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചു. പ്രത്യേക അന്വേഷണ സംഘം ജ്വല്ലറിയുടെ ആസ്തികൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങിയതിനാൽ നിക്ഷേപകർക്ക് ആസ്തി വിറ്റ് പണം നൽകാനാവില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. കമറുദ്ദീൻ ഒറ്റക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടേയെന്നും ലീഗ് നിയോഗിച്ച മധ്യസ്ഥൻ സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകി.

നിക്ഷേപമായി വാങ്ങിയ 10 കോടി നൽകി എം സി കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളൂരുവിൽ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഭൂമിയുടെ വിവരങ്ങൾ കമ്പനി രജിസ്റ്ററിലില്ല. ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടർക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ഭൂമി എടുക്കാനും വിൽക്കാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. 

എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ഫാഷൻഗോൾഡ് ജ്വല്ലറിയുടെ ആസ്തികളിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും വിറ്റെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന് വാഹനങ്ങളിൽ 9 വാഹനങ്ങളും വിറ്റെന്നാണ് കണ്ടെത്തൽ. വാഹനങ്ങളെല്ലാം കണ്ടെുകെട്ടാൻ അന്വേഷണ സംഘം നടപടി തുടങ്ങി.

Follow Us:
Download App:
  • android
  • ios