എംഇഎസിനെതിരെ സമസ്ത സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ലീഗ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അറിയിച്ചു

മലപ്പുറം: എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ചു കൊണ്ട് സർക്കുലർ പുറപ്പെടുവിച്ച എംഇഎസിനെതിരെ മുസ്ലീം ലീഗ്. നിഖാബ് നിരോധിച്ചത് മതവിരുദ്ധമായതിനാല്‍ സര്‍ക്കുലര്‍ പിൻവലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എംഇഎസിനെതിരെ സമസ്ത സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ലീഗ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അറിയിച്ചു. മുഖവസ്ത്രം ഇസ്ലാമിക വേഷവിധാനത്തിന്‍റെ ഭാ​ഗമാണെന്നും വിശ്വാസങ്ങളെ തടയാൻ ശ്രമിക്കുന്നത് അം​ഗീകരിക്കില്ലെന്നും ശിഹാബ് തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.