Asianet News MalayalamAsianet News Malayalam

പികെ ഫിറോസ് പക്ഷത്തെ വെട്ടിയൊതുക്കി എംഎസ്എഫ് ഭാരവാഹി പട്ടിക: പ്രഖ്യാപനം പാര്‍ട്ടി പത്രത്തിലൂടെ

കഴിഞ്ഞ മാസം കോഴിക്കോട്ട്  നടന്ന എംഎസ് എഫ് സംസ്ഥാന കൗൺസിൽ യോഗം ബഹളത്തെത്തുടർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാതെ പിരിഞ്ഞിരുന്നു. പാണക്കാട് സാദിഖലി തങ്ങളുടെ നോമിനിയായ നവാസ് വള്ളിക്കുന്നിനെ പ്രസിഡണ്ടായി അംഗീകരിക്കില്ലെന്ന് പികെ ഫിറോസ് പക്ഷം ശഠിച്ചതായിരുന്നു അന്നത്തെ തര്‍ക്കം. 

Muslim league announces msf leadership list
Author
Kozhikode, First Published Mar 17, 2020, 11:42 AM IST

കോഴിക്കോട്: തര്‍ക്കത്തിന് ഒടുവിൽ എംഎസ്എഫിന് ഭാരവാഹി പട്ടികയായി. പികെ ഫിറോസ് പക്ഷത്തെ പൂര്‍ണ്ണമായും വെട്ടിനിരത്തിയാണ് പാണക്കാട് സാദിഖലി തങ്ങൾ നിർദ്ദേശിച്ചയാളെ അധ്യക്ഷനാക്കി എം.എസ്എഫ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. 

കഴിഞ്ഞ മാസം കോഴിക്കോട്ട്  നടന്ന എംഎസ് എഫ് സംസ്ഥാന കൗൺസിൽ യോഗം ബഹളത്തെത്തുടർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാതെ പിരിഞ്ഞിരുന്നു. പാണക്കാട് സാദിഖലി തങ്ങളുടെ നോമിനിയായ നവാസ് വള്ളിക്കുന്നിനെ പ്രസിഡണ്ടായി അംഗീകരിക്കില്ലെന്ന് പികെ ഫിറോസ് പക്ഷം ശഠിച്ചതായിരുന്നു അന്നത്തെ തര്‍ക്കം. സാദിഖലി തങ്ങൾ നിർദ്ദേശിച്ച നവാസിനെ തന്നെ അധ്യക്ഷനാക്കിയാണ് പാണക്കാട് ഹൈദരാലി തങ്ങൾ പുതിയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചത് . 

 നിഷാദ് കെ സലീമിനെയാണ് പികെ ഫിറോസ് പക്ഷം പിന്തുണച്ചിരുന്നത്. ഇത് തള്ളി പുതിയ പട്ടിക ഇറക്കിയതോടെ ലിഗിലെ അവസാന വാക്ക് പാണക്കാട് കുടുംബത്തിന്റെതാണെന്ന് സുചന നൽകുകയാണ് സാദിഖലി തങ്ങൾ. ഫിറോസ് പക്ഷം നേരത്തെ നിർദ്ദേശിച്ച ഷബീറിന് പകരം ലത്തീഫ് തുറയുരിനെയാണ് ജനറൽ സെക്രട്ടറിയാക്കിയത്. ലത്തീഫ് ഫിറോസ് പക്ഷക്കാരനാണ്.  

ലീഗ് നേതൃത്വം  പാർട്ടിപത്രത്തിലൂടെയാണ് പട്ടിക പുറത്ത് വിട്ടത്. എംഎസ്എഫ് നേതാക്കൾക്ക് പോലും ഇതെക്കുറിച്ച് അറിഞ്ഞിരുന്നില്ലസൂചന ഉണ്ടായിരുന്നില്ല . പാ

  

Follow Us:
Download App:
  • android
  • ios