Asianet News MalayalamAsianet News Malayalam

മക്കൾ പോപ്പുലർ ഫ്രണ്ടുകാര്‍, കുടുംബം എന്ത് പിഴച്ചു? സ്വത്ത്‌ ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തില്‍?; കെഎം ഷാജി

പതിനായിരകണക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചും സെന്‍റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാൻ കയറി ഇറങ്ങുന്നത്.കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും പക്ഷപാതിത്വമെന്നും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി

 

 

 

Muslim league leader KM Shaji against Popular front leders property attachment
Author
First Published Jan 27, 2023, 11:36 AM IST

കോഴിക്കോട്: മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച് സംസ്ഥാനത്ത് നാശനഷ്ടമുണ്ടാക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി രംഗത്ത്. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെന്‍റുള്ളവരുടെ ഭൂമി ജപ്തി  ചെയ്യാൻ കയറി ഇറങ്ങുന്നത്. കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് കെഎം ഷാജി ആരോപിച്ചു.

പോപ്പുലർ ഫ്രണ്ടിന്‍റെ  വാദങ്ങളോട് എതിർപ്പണുള്ളത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത്‌ ജപ്തി ചെയ്യുന്നത് എന്താടിസ്ഥാനത്തിലാണ്. മക്കൾ പോപ്പുലർ ഫ്രണ്ട്കാർ ആയതിനു കുടുംബാംഗങ്ങൾ എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു. പി കെ. ഫിറോസിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ധർണ്ണ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സംസ്ഥാന സര്‍ക്കാരനെതിരായ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ഷാജി പറഞ്ഞു

'സ്വത്ത് കണ്ട് കെട്ടപ്പെട്ടവര്‍ക്ക് പോപ്പുലർഫ്രണ്ടുമായുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണം' ഹൈക്കോടതി

മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് ജപ്തി ചെയ്ത വസ്തു വകകളുടെ  വിശദാംശം അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. സ്വത്ത് കണ്ട് കെട്ടിയവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി സർക്കാറിന് നിർദ്ദേശം നൽകി. ഹർത്താലിലെ നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ട  ഹർജിയിലാണ് കോടതി നിർദ്ദേശം. 

'പൊലീസിന് ആരെയെങ്കിലും കിട്ടിയാൽ മതിയോ'? ആളുമാറി ജപ്തി ചെയ്ത സംഭവത്തില്‍ പികെ കുഞ്ഞാലിക്കുട്ടി

പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസില്‍ ആളുമാറി ജപ്തി ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോടതി പറഞ്ഞുവെന്ന് വച്ച് ആരെയെങ്കിലും കിട്ടിയാൽ മതിയോ എന്ന് ചോദിച്ച കുഞ്ഞാലിക്കുട്ടി, കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്നതാണ് നയമെന്നും ചോദിച്ചു.

Follow Us:
Download App:
  • android
  • ios