നിരുപാധികം പിൻവലിച്ച് മാപ്പുപറയണം. ഒരു ആരോഗ്യമന്ത്രിയ്ക്കെതിരെയെന്നല്ല ഒരു സ്ത്രീ ഇങ്ങനെ പൊതു മധ്യത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. മലപ്പുറം കുണ്ടൂർ അത്താണി മുസ്‌ലീം ലീഗ് സമ്മേളന വേദിയിലാണ് കെഎം ഷാജിയുടെ പരിഹാസം.

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്ലിംലീ​ഗ് നേതാവ് കെഎം ഷാജി നടത്തിയ പരാമർശം അപലപനീയമാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചർ. പരാമർശം അപലപനീയമാണ്. നിരുപാധികം പിൻവലിച്ച് മാപ്പുപറയണമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. മലപ്പുറം കുണ്ടൂർ അത്താണി മുസ്‌ലീം ലീഗ് സമ്മേളന വേദിയിലാണ് മന്ത്രി വീണാ ജോ‍ർജ്ജിനെതിരായ കെഎം ഷാജിയുടെ അധിക്ഷേപം.

'ജനാധിപത്യത്തെ അവഹേളിക്കുന്നു' പ്രകടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കണമെന്ന് സാസ്കാരിക നായകര്‍

ഒരു ആരോഗ്യമന്ത്രിയ്ക്കെതിരെയെന്നല്ല ഒരു സ്ത്രീയെയും ഇങ്ങനെ പൊതു മധ്യത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ.എം ഷാജിയുടെ അധിക്ഷേപം. ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ്മ വരുന്നതെന്നും ഷാജി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പികെ ശ്രീമതി രം​ഗത്തെത്തിയിരിക്കുന്നത്. 

'ആശങ്ക വേണ്ട, വെറുപ്പിന് രാജ്യത്ത് സ്ഥാനമില്ല'; ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന ഭീഷണിക്കെതിരെ കാനഡ

https://www.youtube.com/watch?v=Ko18SgceYX8