മലപ്പുറം: തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തിൽ മുസ്ലീംലീഗ്-സമസ്ത നേതാക്കൾ പാണക്കാട് ചർച്ച നടത്തി. ഇരുസംഘടനകളും തമ്മിലുള്ള സൗഹൃദബന്ധം സുദൃഢമാക്കി മുന്നോട്ട് പോകാൻ ഇരുവിഭാ​ഗം നേതാക്കളും തമ്മിൽ ചർച്ചയിൽ ധാരണയായി. 

ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന യാതൊരു വിധ പ്രവർത്തനങ്ങളും പ്രസ്താവനകളും ആരുടേയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നു നേതാക്കൾ നിർദ്ദേശിച്ചു. ഇരു സംഘടനകളുടേയും അണികളിൽ നിന്നോ, പ്രവർത്തകരിൽ നിന്നോ ഈ നിലപാടിന് നിരക്കാത്ത വല്ലതും ഉണ്ടായാൽ  അത് നേതാക്കളുമായി ബന്ധപ്പെട്ട് പരിഹരിക്കാനും ധാരണയായിട്ടുണ്ട്. 

യോഗത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുഹമ്മദ് ജിഫ്രി  മുത്തുക്കോയ തങ്ങൾ , പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുത്തു.