ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ലീഗ് അറിയിച്ചു. വിഷയം പാർലമെൻ്റല്‍ ഉന്നയിക്കുമെന്നും നിയമ പോരാട്ടവും ജനകീയ പ്രക്ഷോഭവും ശക്തമാക്കുമെന്നും ലീഗ്  അറിയിച്ചു.  

കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാത്തതിനെതിരെ മുസ്ലീംലീ​ഗ്. മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് തെറ്റാണെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. അതേസമയം ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ലീഗ് അറിയിച്ചു. വിഷയം പാർലമെൻ്റല്‍ ഉന്നയിക്കുമെന്നും നിയമ പോരാട്ടവും ജനകീയ പ്രക്ഷോഭവും ശക്തമാക്കുമെന്നും ലീഗ് അറിയിച്ചു.