Asianet News MalayalamAsianet News Malayalam

'അച്ചടക്കം പാലിക്കണം, അംഗീകരിച്ച മുദ്രാവാക്യങ്ങൾ മാത്രം വിളിക്കുക'; പ്രവർത്തകർക്ക് ഏഴ് നിര്‍ദേശങ്ങളുമായി ലീഗ്

ലീഗ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച മുദ്രാവാക്യങ്ങള്‍ മാത്രമാണ് റാലിയില്‍ വിളിക്കേണ്ടതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

muslim league rally leaders general instructions for party workers joy
Author
First Published Oct 26, 2023, 3:32 PM IST

കോഴിക്കോട്: പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ റാലിക്ക് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങളുമായി നേതൃത്വം. ലീഗ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച മുദ്രാവാക്യങ്ങള്‍ മാത്രമാണ് റാലിയില്‍ വിളിക്കേണ്ടതെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു. എല്ലാ വാഹനങ്ങളും രണ്ട് മണിക്ക് മുമ്പായി കോഴിക്കോട് നഗരത്തില്‍ പ്രവേശിക്കണം. ജനബാഹുല്യം കണക്കിലെടുത്ത് പൊലീസ് നല്‍കിയ നിര്‍ദേശമാണിതെന്ന് ലീഗ് അറിയിച്ചു.

'ലീഗിന്റെ പതാകകള്‍ മാത്രമേ ഉപയോഗിക്കാവൂ. സംസ്ഥാന കമ്മിറ്റി ഡിസൈന്‍ ചെയ്ത് നല്‍കുന്ന പ്ലക്കാര്‍ഡുകളാണ് ഉപയോഗിക്കേണ്ടത്. വേഷത്തിലും പെരുമാറ്റത്തിലും അച്ചടക്കം പാലിക്കേണ്ടതാണ്. വാഹനങ്ങളില്‍ ബാനറുകളും പാര്‍ട്ടി പതാകകളും ഉപയോഗിക്കണം.' ബസിറങ്ങി മുദ്രാവാക്യം വിളിച്ച് ചെറുസംഘങ്ങളായി കടപ്പുറത്തേക്ക് എത്തിച്ചേരണം എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍. 

നഗരത്തില്‍ ഗതാഗത ക്രമീകരണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഒരാള്‍ മാത്രം യാത്ര ചെയ്യുന്ന നാലുചക്ര വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി പേ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കണം. ഇത്തരം വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ പൊലീസിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും. നഗരത്തിലെ പ്രധാന റോഡുകളില്‍ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ലീഗ് മനുഷ്യാവകാശ മഹാ റാലിക്ക് അല്‍പസമയത്തിനുള്ളില്‍ ആരംഭിക്കും. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് റാലി ഉദ്ഘാടനം ചെയ്യുക. സമസ്തയ്ക്ക് ക്ഷണമില്ല. സമസ്ത വിവാദങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രധാന പരിപാടി എന്ന നിലയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ഒരുക്കത്തിലാണ് ലീഗ്. 

അതേസമയം, ഇതിനിടെ പലസ്തീന്‍ ഐക്യദാര്‍ഢ്യം ആദ്യം സിപിഎം തുടങ്ങിയപ്പോള്‍ അത് കണ്ട് ഭയന്നാണ് മുസ്ലിം ലീഗ് പ്രതിഷേധ റാലിയുമായി രംഗത്ത് വന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. അങ്ങനെയാണെങ്കിലും അത് നല്ലതാണ്. പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ഇറങ്ങിയ ആരേയും അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇപി കൂട്ടിച്ചേര്‍ത്തു. 

പുതിയ നെല്ല് സംഭരണ പദ്ധതിയില്‍ ആശങ്ക; വര്‍ഷങ്ങള്‍ക്ക് മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതിയെന്ന് കര്‍ഷകര്‍ 
 


 

Follow Us:
Download App:
  • android
  • ios