Asianet News MalayalamAsianet News Malayalam

'ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നു, ക്രിസ്ത്യാനികള്‍ കുറയുന്നു', വിവാദ പരാമ‍ര്‍ശവുമായി ശ്രീധരന്‍ പിള്ള

ഗോവയില്‍ ക്രൈസ്തവര്‍ 36 ല്‍ നിന്ന് 25% ആയി കുറഞ്ഞുവെന്നാണ് ശ്രീധരൻ പിളളയുടെ വാദം. മുസ്‍ലിം ജനസംഖ്യ 3 ൽ നിന്ന് 12% ആയും ഉയര്‍ന്നു

muslim population increasing and christian population percentage decreasing in goa says ps sreedharan pillai
Author
First Published Sep 8, 2024, 5:57 PM IST | Last Updated Sep 8, 2024, 5:57 PM IST

കൊച്ചി :  ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികള്‍ കുറയുന്നുവെന്നുമുളള ഗോവാ ഗവര്‍ണ‍ര്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം വിവാദത്തിൽ. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള നടത്തിയ പരാമ‍ർശമാണ് വിവാദത്തിലായത്. ''ഗോവയില്‍ ക്രൈസ്തവര്‍ 36 ല്‍ നിന്ന് 25% ആയി കുറഞ്ഞുവെന്നാണ് ശ്രീധരൻ പിളളയുടെ വാദം. മുസ്‍ലിം ജനസംഖ്യ 3 ൽ നിന്ന് 12% ആയും ഉയര്‍ന്നു ''. ഇതില്‍ പോസിറ്റീവായി അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് താൻ ആവശ്യപ്പെട്ടതായും ശ്രീധരന്‍ പിള്ള പറയുന്നു. 

പ്രവാസികൾക്ക് കോളടിച്ചു, ആകെ മൂന്ന് ദിവസം അവധി; ഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു, സ്വകാര്യ മേഖലയ്ക്കും ബാധകം

പരാമ‍ര്‍ശത്തിൽ വിശദീകരണവും ശ്രീധരൻ പിളള നടത്തി. താനേതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും മതമേലധ്യക്ഷൻമാ‍ര്‍ വന്നപ്പോൾ അവരോട് പറഞ്ഞത് മാത്രമാണെന്നുമാണ് വിശദീകരണം. ജനസംഖ്യാനുപാതമായി പറഞ്ഞതല്ലെന്നും ശ്രീധരൻ പിളള പറയുന്നു.  

ശ്രീധരൻ പിളളയുടെ പരാമ‍ര്‍ശവും വിശദീകരണവും കാണാം 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios