കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ റാലിക്ക് അഭിവാദ്യമര്‍പ്പിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം കാസര്‍കോട് പയ്യങ്കിയിലാണ് ഡിവൈഎഫ്ഐ മാര്‍ച്ചിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിനിരന്ന് അഭിവാദ്യമര്‍പ്പിച്ചത്. നേരത്തെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഡിവൈഎഫ്ഐ റാലിക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഡിവൈഎഫ്ഐയുടെ പോരാട്ടത്തിന് യൂത്ത് ലീഗ് പിന്തുണ ലഭിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് സ്റ്റേറ്റ് ട്രഷറര്‍ എസ് കെ സജീഷ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പോരാട്ടത്തില്‍ മതേതര കക്ഷികളുമായി കൈകോര്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ വ്യക്തമാക്കി. അതേസമയം, ഐക്യദാര്‍ഢ്യങ്ങളും അഭിവാദ്യവും ഒരുഭാഗത്ത് മാത്രമാകുന്നതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗും മുസ്ലിം യൂത്ത് ലീഗും വിവിധ തരം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സിപിഎമ്മോ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരോ അഭിവാദ്യമോ ഐക്യദാര്‍ഢ്യമോ നല്‍കുന്നില്ലെന്നും പരാതിയുണ്ട്. 

ഡിവൈഎഫ്ഐ റാലിക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നല്‍കുന്ന സ്വീകരണത്തിന്‍റെ വീഡിയോ കാണാം

"