മുട്ടിൽ മരം മുറി കേസിൽ ആദ്യ കുറ്റപത്രം മടക്കിയതിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ നൽകി

കൊച്ചി: മുട്ടിൽ മരം മുറി കേസിൽ ആദ്യ കുറ്റപത്രം മടക്കിയതിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ നൽകി. രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കാണ് മെമ്മോ നൽകിയിരിക്കുന്നത്. വനം വകുപ്പ് മന്ത്രി വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത് പിന്നാലെയാണ് നടപടി. ഫയലുകൾ കോടതിയിൽ എത്തിക്കുന്നതിലും നിർദേശങ്ങൾ കൃത്യമായി അറിയിക്കുന്നതിലും വീഴ്ച ഉണ്ടായെന്നും കുറ്റപത്രം തിരുത്തി സമർപ്പിക്കുന്നത് വൈകിയെന്നാണ് കണ്ടെത്തല്‍. കുറ്റപത്രം കോടതി മടക്കിയത് 22-നാണ്. പിഴവുകൾ തിരുത്തി വീണ്ടും സമർപ്പിച്ചത് 25-നും. കോടതി മടക്കിയ കുറ്റപത്രത്തിലെ പിഴവുകൾ തിരുത്തി സമർപ്പിച്ചത് മൂന്നാം ദിവസമാണ്. മറ്റുകേസുകൾ ഉണ്ടായിരുന്നതുകൊണ്ടാണ് വൈകിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേസിന്‍റെ അന്വേഷണത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വീഴ്ച സംഭവിച്ചത് ബോധപൂർവമാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് ഭീഷണിക്ക് വഴങ്ങി രാഷ്ട്രീയപ്രവർത്തനം നടത്താനാകില്ലെന്നും മന്ത്രി ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഗൂഢാലോചന അന്വേഷിക്കണം

മുട്ടിൽ മരംമുറിക്കേസിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുൻ പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയ കാര്യങ്ങളും പരിശോധിക്കും. കേസിൽ ദുരൂഹമായ ഒട്ടേറെ സാഹചര്യങ്ങളുണ്ട്. അന്നത്തെ റവന്യൂ സെക്രട്ടറിയായിരുന്ന ഡോ. ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.

കേസിലെ പ്രതികൾ ഒരു ചാനൽ ഓഫീസിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നും അതിന് മറ്റൊരു മാധ്യമപ്രവർത്തകൻ ദൃക്സാക്ഷിയാണെന്നും കാണിച്ച് തനിക്ക് ഇ-മെയിൽ പരാതി ലഭിച്ചു. ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണം. മുട്ടിൽ മരംമുറിയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ട്. മുൻ സർക്കാർ പ്രതികൾക്ക് ഊരിപ്പോകാൻ സാഹചര്യമൊരുക്കിയോ എന്ന് സംശയിക്കുന്നു. കുറ്റപത്രത്തിൽ വീഴ്ച സംഭവിച്ചത് ബോധപൂർവമാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഭീഷണിക്ക് വഴങ്ങി രാഷ്ട്രീയപ്രവർത്തനം നടത്താനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

YouTube video player