പുന്നപ്ര വയലാറിന്‍റെ മണ്ണിലാണ് ഇത്തരം "കളകൾ " ഉള്ളത്.അത് പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

ആലപ്പുഴ;ജില്ലയിലെ സിപിഎമ്മിലുള്ള കളകൾ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോർട്ടിങ്ങിലാണ് ഗോവിന്ദന്‍റെ മുന്നറിയിപ്പ്. പുന്നപ്ര വയലാറിന്‍റെ മണ്ണിലാണ് ഇത്തരം "കളകൾ " ഉള്ളത്.അത് പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റു. അവരെ ഒഴിവാക്കുന്നതിന്‍റെ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ലെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കൽ കമ്മിറ്റികളിലും ചിലർ കല്‍പ്പിക്കുന്നതേ നടക്കൂ. അവർ പറയുന്നതിന് അപ്പുറം നീങ്ങിയാൽ നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ സിപിഎമ്മിലെ 'കള'കൾ പറിക്കുമെന്ന് എം വി ഗോവിന്ദൻ

'ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുക', ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

'കോഴിക്കോട്ടെ സിപിഎമ്മിൽ മാഫിയകൾ തമ്മിലെ തർക്കം, പിഎസ്‌സി അംഗത്വം തൂക്കിവിൽക്കുന്നു': ഡിസിസി പ്രസി‍ഡന്‍റ്