പാർട്ടിയ്ക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. കള്ളപ്രചാര വേലയാണ് നടക്കുന്നതെന്നും കണ്ണൂരിൽ ഡി വൈ എഫ് ഐ സെക്യുലർ സ്ട്രീറ്റ് പരിപാടിയിൽ എം വി ഗോവിന്ദൻ പറഞ്ഞു.

കണ്ണൂർ: മന്ത്രി റിയാസ് സത്യവാങ്മൂലം നൽകിയതിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പാർട്ടിയ്ക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. കള്ളപ്രചാര വേലയാണ് നടക്കുന്നതെന്നും കണ്ണൂരിൽ ഡി വൈ എഫ് ഐ സെക്യുലർ സ്ട്രീറ്റ് പരിപാടിയിൽ എം വി ഗോവിന്ദൻ പറഞ്ഞു.

രാവിലെ മുതൽ മാധ്യമപ്രവർത്തകർ പ്രതികരണം ചോദിക്കുന്നു. മിണ്ടിയാലും പ്രശ്നം മിണ്ടിയില്ലെങ്കിലും പ്രശ്‌നമാണ്. വലതുപക്ഷ ആശയങ്ങളെ കേരളത്തിലെ മാധ്യമങ്ങൾ പിന്തുണക്കുന്നുവെന്നും മാധ്യമങ്ങളെ വിമർശിച്ചു കൊണ്ട് എംവി ​ഗോവിന്ദൻ പറഞ്ഞു. കോടിയേരിയുടെ മക്കളുടെ കാര്യം വന്നല്ലോ, സി പി എം നിലപാട് എടുത്തല്ലോ. അതാണ് ഇപ്പോഴത്തെയും നിലപാടെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

അതേസമയം, കോഴിക്കോട് മാസപ്പടി വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ചും വ്യക്തമായ പ്രതികരണം നല്‍കാതെയും മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി. സിഎംആര്‍എല്‍ കമ്പനി വീണ വിജയന് മാസപ്പടി നല്‍കിയെന്നും ഈ വിവരം മന്ത്രി തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തില്‍ മറച്ചുവച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിയിട്ടുണ്ട്. എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു.

'ചിന്നക്കനാലിൽ ഭൂമിയും വീടുമുണ്ട്, സിപിഎമ്മിന്റെ ആരോപണങ്ങൾക്ക് നാളെ മറുപടി പറയും': മാത്യു കുഴൽ നാടൻ

മാസപ്പടി വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ താല്പര്യം. സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ. ഉടമകളുടെ താല്പര്യം സംരക്ഷിക്കാൻ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇന്ന് മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. 

'മാത്യു കുഴൽ നാടന്റെ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണം': സിപിഎം

https://www.youtube.com/watch?v=YK8XtuNjHS8