Asianet News MalayalamAsianet News Malayalam

പോസ്റ്ററിലും ഫ്ളക്സിലും ചിത്രം ആവശ്യമില്ല, എൽഡിഎഫിനെ നയിക്കുന്നത് പിണറായി തന്നെ: എം.വി.ഗോവിന്ദൻ

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമാണ്. ഇക്കാര്യത്തിലെ പാർട്ടി നിലപാട് ധനമന്ത്രി തോമസ് ഐസക് അംഗീകരിച്ചതാണ്

mv govindan master about local body election
Author
Alappuzha, First Published Dec 4, 2020, 4:40 PM IST

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞടുപ്പ് പോസ്റ്ററുകളിലും ഫ്ലക്സുകളിലും മുഖ്യമന്ത്രിയുടേയോ നേതാക്കൻമാരുടേയോ ചിത്രങ്ങളുടെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല അദ്ദേഹത്തിൻ്റെ ഊർജ്ജമാണ് പ്രധാനമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എൻ.രവീന്ദ്രനെയല്ല ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ. ഇഡി അന്വേഷണത്തെ മുഖ്യമന്ത്രി തന്നെ സ്വാഗതം ചെയ്തതാണെന്നും ഇതൊന്നും എൽഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും എം.വി.ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമാണ്. ഇക്കാര്യത്തിലെ പാർട്ടി നിലപാട് ധനമന്ത്രി തോമസ് ഐസക് അംഗീകരിച്ചതാണ്. ഇപ്പോൾ സുപ്രീംകോടതി പരിഗണിക്കുന്ന ലാവലിൻ കേസുമായി മുഖ്യമന്ത്രിക്ക് യാതൊരു ബന്ധവുമില്ല.സുപ്രീംകോടതി ഇപ്പോൾ പരിഗണിക്കുന്നത് അപ്പീൽ മാത്രമാണെന്നും എംഎൻ ഗോവിന്ദൻ വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios