പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി കമ്പനി വരുമ്പോള്‍ ജല ചൂഷണമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന  സെക്രട്ടറി എംവി ഗോവിന്ദൻ. എലപ്പുള്ളിയിൽ ജല ചൂഷണം ഉണ്ടാകില്ലെന്നും മദ്യനിര്‍മ്മാണ കമ്പനി മഴ വെള്ള സംഭരണി നിര്‍മിച്ചാണ് വെള്ളം എടുക്കുകയെന്നും എംവി ഗോവിന്ദൻ പറഞ്ഞു

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി കമ്പനി വരുമ്പോള്‍ ജല ചൂഷണമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എലപ്പുള്ളിയിൽ ജല ചൂഷണം ഉണ്ടാകില്ലെന്നും മദ്യനിര്‍മ്മാണ കമ്പനി മഴ വെള്ള സംഭരണി നിര്‍മിച്ചാണ് വെള്ളം എടുക്കുകയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബ്രൂവറി പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പാര്‍ട്ടി നിലപാടും വ്യക്തമാക്കി എംവി ഗോവിന്ദൻ രംഗത്തെ്തതിയത്. 

ജനവിരുദ്ധമായ ഒരു തീരുമാനവും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകില്ല. കണ്ണൂര്‍ വിസ്മയ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് മഴ വെള്ള സംഭരണിയിലാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.എട്ട് കോടി ലിറ്റർ ജലം അവിടെ സംഭരിക്കുനുണ്ട്. എലപ്പുളളിയിൽ അതിന്‍റെ ഇരട്ടി സംഭരിക്കാമെന്നും പദ്ധതിയെക്കുറിച്ച് യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നും എലപ്പുള്ളി ബ്രൂവറിയിൽ ആദ്യഘട്ടത്തിൽ സ്പിരിറ്റ് നിര്‍മ്മാണം മാത്രമായിരിക്കും നടക്കുക. കൂറെയെറെ ഘട്ടങ്ങള്‍ക്കുശേഷമാണ് അവസാന ഘട്ടത്തിൽ മദ്യ നിര്‍മാണം ആരംഭിക്കുകയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുന്നത് മഹാപാപമല്ല; ഇനിയും വെള്ളം നൽകുമെന്ന് മുഖ്യമന്ത്രി, 'ടെണ്ടര്‍ ബാധകമല്ല'

YouTube video player