ഏക സിവിൽ കോഡിനെതിരെ നിരവധി സെമിനാറുകൾ നടത്തുന്നു. മുസ്ലീം സമുദായത്തിൽ ഏക സിവിൽ കോഡിനെതിരെ ഒറ്റമനസ്സാണ്. അത് ഹിന്ദുത്വയ്ക്കെതിരാണ്. വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 

തൃശൂർ: ഏക സിവിൽകോഡിനെതിരായ സമരത്തിൽ മുസ്ലിംലീ​ഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം. ലീഗ് യുഡിഎഫിന്റെ ഭാഗമായ രാഷ്ട്രീയ പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. ഫാസിസത്തിലേക്കുള്ള യാത്ര തടയാനാണ് ഞങ്ങളുടെ ശ്രമം. വർഗീയ കക്ഷികളൊഴിച്ചുള്ളവരുടെ കൂട്ടായ്മയാണ് ലക്ഷ്യം. ഏക സിവിൽ കോഡിനെതിരെ നിരവധി സെമിനാറുകൾ നടത്തുന്നു. മുസ്ലീം സമുദായത്തിൽ ഏക സിവിൽ കോഡിനെതിരെ ഒറ്റമനസ്സാണ്. അത് ഹിന്ദുത്വയ്ക്കെതിരാണ്. വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ലീഗിന് അവരുടെ ന്യായമുണ്ടാകും. ഇമ്മാതിരിയുള്ള ശ്രമത്തിന് ആര് മുൻ കൈ എടുത്താലും ഞങ്ങൾ സഹകരിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

ഇംഗ്ലണ്ടിലെ പള്ളി വിറ്റത് നേരിട്ട് കണ്ടതാണ്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ഇംഗ്ലണ്ടിൽ പള്ളി വിറ്റെന്ന പരാർശത്തിൽ എം.വി ഗോവിന്ദൻ പ്രതികരിച്ചു. എം.വി ഗോവിന്ദന്റെ പരാമർശത്തിനെതിര ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. ഇതിൽ ഗോവിന്ദൻ മാപ്പുപറയണമെന്നായിരുന്നു ആവശ്യം. 

അവസാനവട്ട പ്രതീക്ഷയിൽ സിപിഎം, മുസ്സിം ലീഗ് കൂടെ നിൽക്കുമെന്ന് പ്രതീക്ഷയെന്ന് മന്ത്രി വി ശിവൻകുട്ടി

ഏകസിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്സിം ലീഗ് കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന് ഇപ്പോഴും അഴകൊഴമ്പൻ നിലപാടാണ്. മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. പല വിഷയങ്ങളിലും ലീഗിന്റേത് ശക്തമായ നിലപാട്. അതിനാലാണ് ലീഗിനെ ക്ഷണിച്ചത്. കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമാണുള്ളത്. ഉറച്ച നിലപാടില്ല. ഇഎംഎസിന്റെ നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിച്ചുവെന്ന കോൺഗ്രസ്‌ ആരോപണം തെറ്റാണ്. അങ്ങനെ പറയുന്നവർ രേഖകൾ പരിശോധിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. 

സിപിഎമ്മിന് തിരിച്ചടി, സെമിനാറിൽ ലീഗ് പങ്കെടുക്കില്ല; പാണക്കാട്ടെ യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും


സിപിഎം ക്ഷണം ലീ​ഗ് സ്വീകരിക്കുമോ? ആവർത്തിച്ച് ക്ഷണിച്ച് എംവി ​ഗോവിന്ദൻ| MV Govindan