കണ്ണൂർ: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിബിഐ കൂട്ടിലടച്ച പട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. 

സുപ്രീം കോടതി പറയുമ്പോലെ സിബിഐ തത്തയല്ല യജമാനൻമാർ വരുമ്പോൾ സ്നേഹം കാണിക്കുന്ന പട്ടിയാണ്. യജമാനന്മാർ അല്ലാത്തവരെ കാണുമ്പോൾ  അവർ കുരക്കുന്നു. ഇഡിയാവട്ടെ കോൺ​ഗ്രസിൻ്റേയും ബിജെപിയുടേയും തെരഞ്ഞെടുപ്പ് ഏജൻ്റിനെ പോലെയാണ് പ്രവർത്തിക്കുന്നത്. 

സിഎജി ഭരണഘടനാ സ്ഥാപനമാണ്. അതുപോലെ സംസ്ഥാന സർക്കാരും ഭരണഘടനയും നിയമവ്യവസ്ഥയും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.കിഫ്ബിയാവട്ടെ 1999  മുതൽ വായ്പ വാങ്ങി വികസന പദ്ധതികൾ നടപ്പാക്കി വരുന്നു.കിഫ്ബി പ്രവർത്തിക്കുന്നത് കേരള നിയമസഭ പാസാക്കിയ നിയമമനുസരിച്ചാണ്.