പയ്യന്നൂര്‍ ഫണ്ട് വിവാദം അടഞ്ഞ അദ്ധ്യായമെന്നും സിപിഎം ജില്ല സെക്രട്ടറി,ദീർഘകാലമായി ഒരു അക്കൗണ്ട് കൈകാര്യം ചെയ്തപ്പോഴുണ്ടായ വീഴ്ചയാണ് പയ്യന്നൂരിൽ ഉണ്ടായത്
കണ്ണൂര്‍: ഏറെ വിവാദമായ പയന്നൂരിലെ സിപിഎം ഫണ്ട് തിരിമറിയില്‍ വിശദീകരണവുമായി ജില്ല സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്. ഏരിയ കമ്മറ്റി ഫണ്ടിൽ നിന്നാണ് ധനരാജിൻ്റെ കടം തീർത്തതെന്ന് ജയരാജൻ വ്യക്തമാക്കി. ധനരാജ് ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപ പിൻവലിച്ചു എന്നത് പച്ചക്കള്ളമാണെന്നും ജയരാജന്‍ പറഞ്ഞു.
പയ്യന്നൂർ ഫണ്ട് തിരിമറി അടഞ്ഞ അധ്യായമാണ് . പയ്യന്നൂരിൽ ടി ഐ മധുസൂധനന്‍ ഉൾപ്പടെ ആരും ഫണ്ട് തിരിമറി നടത്തിയിട്ടില്ല. പാർട്ടിയോട് കുഞ്ഞികൃഷ്ണൻ കലഹിക്കുന്നുണ്ടോ എന്നത് അദ്ദേഹത്തോട് ചോദിക്കണം. പാർട്ടി പ്രവർത്തനത്തിലേക്ക് തിരിച്ചെത്തണമെന്നാണ് അദ്ദേഹത്തോട് ഞങ്ങൾ പറയുന്നത്. കുഞ്ഞികൃഷ്ണനെ നശിപ്പിക്കാനാണോ വക്കാലത്തിനാണോ മാധ്യമങ്ങൾ ശ്രമിക്കുന്നത്. ദീർഘകാലമായി ഒരു അക്കൗണ്ട് കൈകാര്യം ചെയ്തപ്പോഴുണ്ടായ വീഴ്ചയാണ് പയ്യന്നൂരിൽ ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.
'പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപെട്ടില്ല'; പുതിയ കണക്കുമായി സിപിഎം
പയ്യന്നൂര്‍ സിപിഎം ഫണ്ട് തിരിമറിയില്‍ പുതിയ കണക്കുമായി സിപിഎം. പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്ക് സിപിഎം ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ചു. ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ അവതരിപ്പിക്കാനുള്ള കണക്കിന് പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗീകാരം നല്‍കി. ആരോപണം നേരിട്ടവർ മുന്നോട്ട് വെച്ച് കണക്കിനാണ് അംഗീകാരം ലഭിച്ചത്. ധനദുർവിനിയോഗം നടന്നെന്ന് കുഞ്ഞികൃഷ്ണൻ കണ്ടെത്തിയ കണക്കുകൾ സിപിഎം ജില്ല നേതൃത്വം അംഗീകരിച്ചില്ല.
പയ്യന്നൂരിൽ പാർട്ടി ഫണ്ടുകളിൽ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നു എന്ന് തെളിവ് സഹിതമുള്ള പരാതിയാണ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയിരുന്നത്. ടി ഐ മധുസൂധനന് പുറമെ ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാധൻ, കെ കെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ പി മധു തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഏരിയ കമ്മറ്റി ഓഫീസ് കെട്ടിടനിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയർന്ന ആരോപണം. ഒരു കോടിയിലേറെ രൂപ വ്യാജ രസീത് ഉണ്ടാക്കി നേതാക്കൾ പണം തട്ടിയെടുത്തെന്നാണ് ജില്ലാ കമ്മറ്റിക്ക് കിട്ടിയ പരാതി. അന്വേഷണത്തിന് ശേഷം ആരോപണവിധേനായ പയ്യന്നൂർ എംഎൽഎ, ടി ഐ മധുസൂധനനെ പാർട്ടി തരംതാഴ്ത്തുകയും പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ മാറ്റുകയും ചെയ്തു.
നടപടി സംബന്ധിച്ച് പയ്യന്നൂർ ഏരിയക്ക് കീഴിലെ 12 ലോക്കലുകളിലും ജനറൽ ബോഡി വിളിച്ച് ഒരേസമയം റിപ്പോർട്ടിംഗും നടത്തി. പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടപ്പെട്ടില്ലെന്നും ഫണ്ട് ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതിൽ നേതാക്കൾക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്നുമാണ് നേതാക്കൾ വിശദീകരിച്ചത്. അതേസമയം, പി ജയരാജൻ പങ്കെടുത്ത കരിവെള്ളൂർ നോർത്ത് ലോക്കൽ ജനറൽ ബോഡിയിലും എം പ്രകാശൻ പങ്കെടുത്ത വെള്ളൂരിലും, പണം നഷ്ടപ്പെട്ടില്ല എന്ന് വെറുതെ പറഞ്ഞാൽ പോര കണക്ക് ബോധിപ്പിക്കണമെന്ന് അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനയെ വിമർശിക്കുന്നത് മഹാ പാതകമല്ല
തമിഴ്നാട്, ആന്ധ്ര ഹൈക്കോടതികൾ.ഇങ്ങിനെ വിധിച്ചിട്ടുണ്ട്.സജി ചെറിയാൻ തന്നെ ക്ഷമ പറഞ്ഞതാണ്..ഭരണഘടന വ്യവസ്ഥകളെ കേന്ദ്രമന്ത്രിമാർ അടക്കം പിച്ചിചീന്തിയിട്ടും ആരും രാജി വച്ചില്ല.സ്വന്തം പാർട്ടി യിലെ സഹോദരിമാരുടെ മാനം പിച്ചിചീന്തുന്നത് കോൺഗ്രസിന് അലങ്കാരമാണ്.പ്രതിപക്ഷ നേതാവ് ആ സ്ത്രീയെ ഭീഷണിപ്പെടുത്തി, അത് കൊണ്ട് പരാതിയുണ്ടാവില്ലെന്ന് ഉറപ്പാണ്,സ്വപ്നയായാലും സരിതയായാലും വലത് ശക്തികളാണ് അവരെയൊക്കെയാണ് കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
