Asianet News MalayalamAsianet News Malayalam

100ൽ അധികം ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരേക്കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ്; വിവാദ തീരുമാനം മാറ്റി എംവിഡി

നിയമങ്ങളെല്ലാം പാലിച്ചാണ് ഈ ഉദ്യോഗസ്ഥർ ലൈസൻസ് നൽകുന്നതെങ്കിൽ അത് നേരിട്ട് വിശദീകരിക്കട്ടെ എന്ന ഉദ്യേശത്തോടെയായിരുന്നു പരസ്യ ടെസ്റ്റിന് പദ്ധതിയിട്ടത്

MVD back from move to conduct license test in public for 15 officers
Author
First Published Apr 22, 2024, 10:52 AM IST

തിരുവനന്തപുരം: പ്രതിദിനം നൂറിൽ കൂടുതൽ ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരെ കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ് നടത്തിപ്പിക്കാനുള്ള വിവാദ തീരുമാനം മാറ്റി മോട്ടോർ വാഹനവകുപ്പ്. 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ കൊണ്ട് മാധ്യമങ്ങളുടെയും വിദഗ്ദരുടെയും സാനിധ്യത്തിൽ ടെസ്റ്റ് നടത്താനായിരുന്നു നീക്കം. ചൊവ്വാഴ്ച ടെസ്റ്റിന് തീരുമാനിച്ചുവെങ്കിലും തെരഞ്ഞെടുപ്പിനിടെ വിവാദമുണ്ടാകുമെന്നതിനാൽ മാറ്റിവച്ചു.

ഒരു ദിവസം 30 ലൈസൻസ് നൽകിയാൽ മതിയെന്നാണ് പുതിയ ഗതാഗതമന്ത്രി വന്നശേഷമുള്ള മോട്ടോർ വാഹനവകുപ്പിന്റെ പുതിയ തീരുമാനം. മെയ് ഒന്നു മുതൽ നടപ്പാകാനാണ് നീക്കം. ഇതിനെതിരെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥക്കിടയിലും ഡ്രൈവിംഗ് സ്ളുകള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ട്. ഡ്രൈവിംഗ് സ്കൂകളുടെ പ്രതിഷേധത്തിന് പിന്നിൽ ജീവനക്കാർ തന്നെയെന്നാണ് ഗതാഗതമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. ഇതിനിടെയാണ് പൊട്ടിത്തെറിയുണ്ടാകുന്ന തീരുമാനം മോട്ടോർ വാഹനവകുപ്പ് എടുത്തത്. 

ദിവസവും 100 ലൈസൻസിൽ കൂടുതൽ കൊടുക്കുന്ന മോട്ടോർ വൈഹിക്കിള്‍ ഇൻസ്പെക്ടർമാരുടെടെ പട്ടിക വകുപ്പ് ശേഖരിച്ച്, 15 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി. ഒരു എംവിഐയും രണ്ട് എഎംവിമാരും രാവിലെ മുതൽ ഉച്ചവരെയാണ് ടെസ്റ്റ് നടത്തുന്നത്. നിലവിലെ സമയ ക്രമം അനുസരിച്ച് എങ്ങനെ പോയാലും 100 ലൈൻസ് പ്രതിദിനം നൽകാനാവില്ലെന്നാണ് വിലയിരുത്തൽ. 40 പുതിയ ലൈസൻസും 20 തോറ്റവർക്കായുള്ള ടെസ്റ്റ് നടത്തുന്നതും കൂട്ടി 60 ലൈസൻസ് നൽകണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിലവിലെ സർക്കുലർ. ഇതുമറികടന്നാണ് 120 ലൈസൻസ് വരെ ചില ഓഫീസുകളിൽ നിന്നും നൽകുന്നതെന്നാണ് വിമർശനം. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് ഗതാഗതമന്ത്രിയുടെ വിലയിരുത്തൽ. 

നിയമങ്ങളെല്ലാം പാലിച്ചാണ് ഈ ഉദ്യോഗസ്ഥർ ലൈസൻസ് നൽകുന്നതെങ്കിൽ അത് നേരിട്ട് വിശദീകരിക്കട്ടെ എന്ന ഉദ്യേശത്തോടെയായിരുന്നു പരസ്യ ടെസ്റ്റ് നടത്തുന്നത്. തിരുവനന്തപുരം മുട്ടത്തറയിൽ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളും മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് എംവിമാർക്ക് പരീക്ഷ നടത്താൻ വകുപ്പ് തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിനിടെ വിവാദങ്ങള്‍ കത്തുമെന്ന് മനസിലാക്കിയ വകുപ്പ് അത് മാറ്റി. തെരഞ്ഞെടുപ്പിന് ശേഷം പരസ്യടെസ്റ്റിന് സാധ്യതയുണ്ട്. പക്ഷെ പരസ്യപരീക്ഷണം നടത്തിയാൽ കടുത്ത പ്രതിഷേധത്തിലേക്ക് ഉദ്യോഗസ്ഥർ നീങ്ങാനിടയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios