ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പൊന്നാനി എംവിഡിയാണ് നടപടിയെടുത്തത്.

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്‍റെ ലൈസന്‍സ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിന്‍റെ ഇടയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ബസിലെ യാത്രക്കാരി പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരെ എംവിഡി നടപടിയെടുത്തത്.

കെഎസ്ആര്‍ടിസി ഡിപ്പോക്ക് നേരെ കല്ലേറ്; തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദനം

Asianet News Live | PP Divya | Naveen Babu | By-Election | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്