സീറ്റ് വാഗ്ദാനം ചെയ്ത് പദവി രാജി വെപ്പിച്ച ശേഷം സിപിഎം വഞ്ചിച്ചതായി എൻ സി പി അജിത് പവാർ വിഭാഗം മുൻ സംസ്ഥാന പ്രസിഡൻ്റ് എൻ എ മുഹമ്മദ്‌ കുട്ടി. പ്രതിഷേധിച്ച് തിരൂരും കോട്ടക്കലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം: സീറ്റ് വാഗ്ദാനം ചെയ്ത് പദവി രാജി വെപ്പിച്ച ശേഷം സിപിഎം വഞ്ചിച്ചതായി എൻ സി പി അജിത് പവാർ വിഭാഗം മുൻ സംസ്ഥാന പ്രസിഡൻ്റ് എൻ എ മുഹമ്മദ്‌ കുട്ടി. സിപിഎം നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന പ്രസിഡന്റ് പദവി രാജിവെച്ചതെന്നും സിപിഎം വഞ്ചനയിൽ പ്രതിഷേധിച്ച് തിരൂരും കോട്ടക്കലും മത്സരിക്കുമെന്നും എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു.

മലപ്പുറം ജില്ലയിൽ സ്വതന്ത്രനായി മത്സരിപ്പിക്കും എന്നായിരുന്നു സിപിഎം വാഗ്ദാനം. ഇതേതുടർന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ട പ്രകാരം എൻ സി പി അജിത് പവാർ വിഭാഗം സംസ്ഥാന പ്രസിഡന്റ് പദവി രാജിവെക്കുകയായിരുന്നു. എന്നാൽ, കോട്ടക്കലിൽ മത്സരിപ്പാക്കാമെന്ന വാ​ഗ്ദാനം പാലിച്ചില്ലെന്നും കഴിഞ്ഞ രണ്ടു തവണയും കോട്ടയ്ക്കലിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണെന്നും മുഹമ്മദ്‌ കുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.