ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയ ആൾക്കെതിരെ പരാതി നൽകാൻ ഇന്നലെ വൈകിട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
കോഴിക്കോട് : പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ട്രാൻസ്ജൻഡറിനെ പൊലീസ് ഇൻസ്‌പെക്ടർ അധിക്ഷേപിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷിനെതിരെ ട്രാൻസ്ജൻഡർ ദീപ റാണിയാണ് പരാതി നൽകിയത്. ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയ ആൾക്കെതിരെ പരാതി നൽകാൻ ഇന്നലെ വൈകിട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ജിജീഷ് ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചതായാണ് പരാതിയിൽ പറയുന്നത്.
