പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരിപാടിയിൽ ഉപയോഗിക്കാത്തതിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷിന് അതൃപ്തി. പതിനൊന്നാമത് ആയുർവേദ ദിനാചരണ പരിപാടിയിൽ മേയർ വി വി രാജേഷ് അതൃപ്തി അറിയിച്ചു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരിപാടിയിൽ ഉപയോഗിക്കാത്തതിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷിന് അതൃപ്തി. പതിനൊന്നാമത് ആയുർവേദ ദിനാചരണ പരിപാടിയിൽ മേയർ വി വി രാജേഷ് അതൃപ്തി അറിയിച്ചു. കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സംയുക്തമായി നടത്തുന്ന പരിപാടിയിലാണ് നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കിയത്. ഇതിനെ തുടർന്ന് സംഘാടകരെ അതൃപ്തി അറിയിച്ചു മേയർ മടങ്ങുകയായിരുന്നു. അതേസമയം, പരിപാടിക്ക് നിശ്ചയിച്ച സമയത്ത് മന്ത്രിമാർ എത്താത്തതിലും മേയർ അതൃപ്തി പ്രകടിപ്പിച്ചു.



