പത്തനംതിട്ട:  കൊവിഡ് പരിശോധനയ്ക്കുപയോ​ഗിക്കുന്ന നേസൽ സ്വാബ് മൂക്കിൽ ഒടിഞ്ഞിരുന്നതായി പരാതി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. പതിനേഴുകാരൻ ജിഷ്ണു എസ് മനോജിൻ്റെ മൂക്കിലാണ് നേസൽ സ്വാബ് ഒടിഞ്ഞിരുന്നത്. 

കോന്നി താലുക്ക് ആശുപത്രിയിലാണ് ജിഷ്ണു കൊവിഡ് പരിശോധന നടത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് ജിഷ്ണു തുമ്മിയപ്പോഴാണ് മൂക്കിനുള്ളിൽ നിന്ന് നേസൽ സ്വാബിൻ്റെ അറ്റം പുറത്ത് വന്നത്. പരിശോധന സമയത്ത് ഇതേക്കുറിച്ച് നഴ്സ്മാരോട് പറഞ്ഞിരുന്നതായി ജിഷ്ണു പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona