തിരുവനന്തപുരം/ ദില്ലി: വി ഡി സതീശൻ എംഎൽഎക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. വി ഡി സതീശന്‍റെ ഫേസ്ബുക്ക് പേജിലെ കമന്‍റില്‍ പരാമര്‍ശിക്കപ്പെട്ട യുവതിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. നേരത്തെ സംസ്ഥാന വനിതാ കമ്മീഷനും വി ഡി സതീശനെതിരെ കേസെടുത്തിരുന്നു. 

തന്‍റെ പേജിലെ അശ്ലീലം നിറഞ്ഞ കമന്‍റ് താനിട്ടതല്ലെന്നും ഹാക്ക് ചെയ്ത് മറ്റാരോ ഇട്ടതാണെന്നുമാണ് വി.ഡി. സതീശന്‍റെ വാദം. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സതീശൻ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.