പൊലീസിൻ്റെ പോരായ്മകളെയാണ് പലപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ പൊലീസ് സ്റ്റേഷൻ സുവർണ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട്: ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊലീസിൽ ഇനിയും സ്ത്രീ പ്രാതിനിധ്യം ഉയർത്തുക എന്നതാണ് സർക്കാർ നയം. അന്വേഷണ മികവിൽ കേരള പൊലീസ് മുന്നിലാണ്. പൊലീസിൻ്റെ പോരായ്മകളെയാണ് പലപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ പൊലീസ് സ്റ്റേഷൻ സുവർണ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊലീസ് സ്റ്റേഷനുകളുടെ സ്വഭാവം മാറി. എല്ലാവർക്കും പൊലീസ് സ്റ്റേഷനെ ആശ്രയിക്കാമെന്ന രീതിയിലേക്കെത്തിയിരിക്കുകയാണ്. ഒരു ഹോട്ടലിൽ ചായ കുടിക്കാൻ പോകുന്ന പോലെ ആർക്കും സ്റ്റേഷനിലെത്താമെന്നും മന്ത്രി പറഞ്ഞു.
കോടിക്കണക്കിന് രൂപ കുടിശിക പ്രതിസന്ധി; കോട്ടയം കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു
