ക്ഷേത്ര മൈതാനം വിട്ട് കൊടുക്കാൻ ദേവസ്വം ബോർ‍ഡ് അനുമതി നൽകിയ ഉത്തരവ് കഴിഞ്ഞ ദിവസം ഹാജരാക്കാൻ സർക്കാറിന് ഹൈകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്

കൊല്ലം: കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർ‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്ര മൈതാനം വിട്ട് കൊടുക്കാൻ ദേവസ്വം ബോർ‍ഡ് അനുമതി നൽകിയ ഉത്തരവ് കഴിഞ്ഞ ദിവസം ഹാജരാക്കാൻ സർക്കാറിന് ഹൈകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം 18ന് നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹിന്ദു ഐക്യവേദി പ്രവർത്തകരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കടയ്ക്കൽ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം വിശ്വസികൾ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി അഭിഭാഷകനായ ശങ്കു ടി.ദാസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.

3 വയസ് മുതല്‍ നിരന്തര പീഡനം, 6ാം വയസില്‍ ക്രൂരമായി കൊലപ്പെടുത്തി; നാടിനെ നടുക്കിയ കേസില്‍ ശിക്ഷാവിധി ഇന്ന്

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ് | Latest News | Kerala news #asianetnews