തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡർ തകർന്ന് വീണത്. പരുക്കേറ്റവരെ നാവികസേനയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊച്ചി: എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡർ തകർന്ന് വീണു. പരിശീലന പറക്കലിനിടെയാണ് അപകടം ഉണ്ടായത്. ഗ്ലൈഡറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റുവെന്നാണ് വിവരം. ഒരു ഓഫീസറും ഒരു സൈലറും ആണ് അപകടത്തിൽപ്പെട്ടത്. തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡർ തകർന്ന് വീണത്. പരുക്കേറ്റവരെ നാവികസേനയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. 

പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. ഇതില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള ബിഒടി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്‍റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് തകര്‍ന്നുവീണത്. അപകടം സംഭവിച്ച ഗ്ലൈഡര്‍ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്.