സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻസിപി. എലത്തൂരിൽ എ കെ ശശീന്ദൻ, കുട്ടനാട്ടിൽ തോമസ് കെ തോമസ്, മലപ്പുറത്ത് കെ ടി മുജീബ് എന്നിവരാണ് മത്സരിക്കുക.
തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തതോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻസിപി. എലത്തൂരിൽ എ കെ ശശീന്ദൻ, കുട്ടനാട്ടിൽ തോമസ് കെ തോമസ്, മലപ്പുറത്ത് കെ ടി മുജീബ് എന്നിവരാണ് മത്സരിക്കുക. മുക്കം മുഹമ്മദിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് എ കെ ശശീന്ദനെ എലത്തൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കെ ടി ജലീലിന്റെ ബന്ധുവാണ് കെ ടി മുജീബ്.
എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിൽ പരസ്യ തർക്കം നിലനിന്നിരുന്നു. മന്ത്രി എകെ ശശീന്ദ്രന്റെ എതിർപ്പ് തള്ളി പ്രവർത്തക കൺവൻഷൻ വിളിച്ച ജില്ലാ നേതൃത്വം മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥി ആക്കണം എന്നാവശ്യപ്പെട്ടിരുന്നു. തന്റെ പേരാണോ അയോഗ്യതയെന്നായിരുന്നു ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ ചോദ്യം. എന്നാലിപ്പോൾ മുക്കം മുഹമ്മദിന്റെ എതിർപ്പ് തള്ളിക്കൊണ്ട് എ കെ ശശീന്ദനെ വീണ്ടും സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.
