Asianet News MalayalamAsianet News Malayalam

എൻസിപി മന്ത്രിസ്ഥാനം; സമവായത്തിന് പ്രഫുൽ പാട്ടേൽ കേരളത്തിലേക്ക്

രണ്ട് എംഎൽഎമാരും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എകെ ശശീന്ദ്രനുമായും തോമസ് കെ തോമസുമായും ചര്‍ച്ച നടത്തുന്ന ദേശീയ നേതൃത്വം പാർട്ടി സംസ്ഥാന നേതക്കളുമായും കൂടിക്കാഴ്ച നടത്തും

ncp minister discussions Praful Patel to kerala
Author
Trivandrum, First Published May 5, 2021, 12:00 PM IST

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകൾ പുരോഗമിക്കെ മന്ത്രിസ്ഥാനത്തിൽ സമവായ നീക്കത്തിന് എൻസിപി ദേശീയ നേതൃത്വം. തര്‍ക്കം തുടരുന്ന സാഹചര്യത്തിൽ എംഎൽഎമാരുമായി ചർച്ച നടത്താൻ പ്രഫുൽ പാട്ടേൽ കേരളത്തിലേക്ക് എത്തും. ഈ ആഴ്ച തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. 

രണ്ട് എംഎൽഎമാരും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എകെ ശശീന്ദ്രനുമായും തോമസ് കെ തോമസുമായും ചര്‍ച്ച നടത്തുന്ന ദേശീയ നേതൃത്വം പാർട്ടി സംസ്ഥാന നേതക്കളുമായും കൂടിക്കാഴ്ച നടത്തും.

Follow Us:
Download App:
  • android
  • ios