കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡിന്‍റെ അംഗീകാരത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. 

തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ മൂന്നംഗ സമിതിയെ എന്‍സിപി നിയോഗിച്ചു. സംസ്ഥാന ഭാരവാഹിയോഗത്തിലും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ധാരണയാകാത്ത പശ്ചാത്തലത്തിലാണിത്. കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡിന്‍റെ അംഗീകാരത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.

പീതംബരന്‍ മാസ്റ്റര്‍, മന്ത്രി എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള സമിതിയിലെ അംഗങ്ങള്‍. സമിതി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും.

തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ കുടുംബവാഴ്ച വേണ്ടെന്നും പാര്‍ട്ടിക്കാരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നുമാണ് മറു വിഭാഗത്തിന്‍റെ നിലപാട്. തോമസ് ചാണ്ടിയുടെ വിശ്വസ്തനും എന്‍സിപി സംസ്ഥാന സെക്രട്ടറിയുമായ സലിം ചാക്കോയെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ അഭിപ്രായം.

Read Also: കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥി; വിമതനീക്കവുമായി സുഭാഷ് വാസു