തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാര്‍ത്ഥിയാകുന്നത് എൻസിപി പ്രതിനിധി തന്നെയാണെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ. പാലാ സീറ്റ് സംബന്ധിച്ച് പുനാരാലോചനക്കുള്ള സാഹചര്യം നിലവിലില്ല. സ്ഥാനാര്‍ത്ഥിയെ എൻസിപി തീരുമാനിക്കുമെന്നും വിഎൻ വാസവൻ ന്യൂസ് അവറിൽ പറഞ്ഞു. 

ജോസ് കെ മാണിയെ ഇടത് മുന്നണിയിലേക്ക് എത്തിക്കുമെന്ന പ്രചാരണവും കോട്ടയം ജില്ലാ സെക്രട്ടറി തള്ളി. പ്രചരിക്കുന്നത് ഊാഹാപോഹങ്ങൾ മാത്രമാണെന്നും വിഎൻ വാസവൻ വിശദീകരിച്ചു.