തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സിപിഎമ്മും സിപിഐയും നേർക്കുനേർ മത്സരിച്ചു.  പരിയാരം വാർഡിൽ നിന്നുള്ല അംഗം എസ് രവീന്ദ്രനായിരുന്നു സിപിഐയുടെ സ്ഥാനാർത്ഥി. ഹരികേശൻ നായരാണ് സിപിഎമ്മിന് വേണ്ടി മത്സരിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ഫാത്തിമയും ബിജെപി സ്ഥാനാർത്ഥിയായി താര ജയകുമാറും മത്സരിച്ചു. തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി വിജയിച്ചു. ഇദ്ദേഹത്തിന് 24 വോട്ട് കിട്ടി. സിപിഐ സ്ഥാനാർത്ഥിക്ക് മൂന്ന് വോട്ട് മാത്രമാണ് ലഭിച്ചത്.