നെടുമങ്ങാട് ഒന്നരവയസ്സുകാരൻ മരിച്ചത് ക്രൂരമായ മർദ്ദനത്തെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ജനനേന്ദ്രീയത്തിൽ ആഴത്തിലുള്ള മുറിവും കാലിൽ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു.
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രീയത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ട്. കാലിൽ പൊളിച്ചത്തിന്റെ പാടുകൾ ഉണ്ടായി. കുഞ്ഞിനെ മർദ്ദിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അമ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഒന്നരവയസ്സുകാരനെ മർദിച്ച് കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, കുഞ്ഞിന്‍റെ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനം കാരണമുളള ആന്തരിക രക്ത്രസ്രാവമാണ് മരണകാരണം. ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയെന്ന് പറഞ്ഞ് അമ്മയുടെ പങ്കാളിയാണ് കുഞ്ഞിനെ ഇന്നലെ ആശുപത്രിയിലെത്തിച്ചത്.
ഒന്നര വയസ്സുകാരൻ അർഷിദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ പുറത്തുവന്നത് നടുക്കുന്ന വിവരങ്ങളായിരുന്നു. അമ്മ അഖിലയോടും അവരുടെ പങ്കാളി അഷ്കറിനോടുമൊപ്പം കഴിഞ്ഞിരുന്ന കുട്ടി നിരന്തരം മർദ്ദനത്തിന് ഇരയായി. ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമായി.
ഭക്ഷണം നൽകിയപ്പോൾ തൊണ്ടയിൽ കുരുങ്ങിയെന്നും ഛർദിച്ചെന്നും പറഞ്ഞാണ് അഷ്കർ കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ഛർദിച്ചത് ആന്തരിക രക്തസ്രാവം കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. മരണത്തിൽ സംശയമുണ്ടെന്ന് അമ്മൂമ്മയും അപ്പൂപ്പനും പരാതി നൽകിയിരുന്നു.
ഒരുമാസം മുൻപാണ് മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന അർഷിദിനെ അമ്മ അഖില കൂട്ടിക്കൊണ്ടുപോയത്.അന്നുമുതൽ അർഷിദ് ക്രൂര മർദ്ദനത്തിനിരയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. അഷ്കറിനൊപ്പം താമസിക്കുന്ന സമയത്ത് കുഞ്ഞിന്‍റെ രണ്ടു കൈക്കും പൊട്ടലുണ്ടായി. സൈക്കിളിൽ നിന്ന് വീണെന്നായിരുന്നു അമ്മയുടെ മറുപടി. അഷ്കർ മർദിച്ചതാണെന്ന് ബന്ധുക്കൾ പറയുന്നു. അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്.


