പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്‌കൂളാണ് ഉന്നത വിജയികള്‍ക്ക് ആകാശ യാത്രക്ക് വഴിയൊരുക്കിയത്. പരീക്ഷക്ക് മുമ്പ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ആകാശയാത്ര സമ്മാനിച്ച് പൊതുവിദ്യാലയം വേറിട്ട മാതൃകയായി. പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്‌കൂളാണ് ഉന്നത വിജയികള്‍ക്ക് ആകാശ യാത്രക്ക് വഴിയൊരുക്കിയത്. പരീക്ഷക്ക് മുമ്പ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്. 

സ്‌കൂള്‍ 105-ാം വാര്‍ഷികത്തിന്റെ ഭാഗമായു ള്ള പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് എപ്ലസ് ജേതാകള്‍ക്ക് സൗജന്യ വിമാന വിനോദ യാത്ര ഒരുക്കിയത്. വിദ്യാര്‍ഥികളില്‍ പലര്‍ക്കും അവരുടെ കന്നി വിമാനയാത്രയായതിനാല്‍ ആവേശജനകമായ അനുഭവമായി ഇത് മാറി. കൊച്ചിയിൽ നിന്ന് സേലത്തേക്കായിരുന്നു യാത്ര. യുനസ്‌കോ പൈതൃക പട്ടികയിലുള്‍പ്പെടുത്തിയ തഞ്ചാവൂരിലെയും, ഗംഗൈകൊണ്ട ചോളപുരത്തെയും ചോള വാസ്തുശില്‍പ സ്മാ രകങ്ങള്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. 

അധ്യാപകരായ സന്തോഷ്, സുമേഷ്, അനീഷ്, ഷീജ, സൗമ്യ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി. വരും വര്‍ഷങ്ങളിലും ഇത്തരം പുതുമയാര്‍ന്ന പ്രചോദനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇത്തരമൊരു യാത്രക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കിയ പി.ടി.എ, എം.പി.ടി.എ. എസ്.എം.സി നേ തൃത്വത്തിനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ നന്ദി പറഞ്ഞു.