പെട്രോളിയം വിതരണ ചട്ടങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് തേടി ഭക്ഷ്യ, സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു. കാർഷിക മേഖല, ആശുപത്രികൾ തുടങ്ങിയ അവശ്യ വിഭാഗങ്ങൾക്ക് പെട്രോളും ഡീസലും കാനുകളിൽ നൽകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കും വരെ ഇളവ് അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

തിരുവനന്തപുരം: 2026 ലെ പെട്രോളിയം വിതരണ ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങളിൽ ഇളവ് തേടി സംസ്ഥാന സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തയച്ചു. കാർഷിക മേഖല, ആശുപത്രികൾ തുടങ്ങിയ അവശ്യ വിഭാഗങ്ങൾക്കു താൽക്കാലിക ഇളവ് അഭ്യർഥിച്ചാണ് കത്തയച്ചത്. പെസോ അംഗീകൃത കണ്ടെയ്‌നറുകളുടെ ലഭ്യതക്കുറവു മൂലമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുംവരെ ഇളവുകൾ അനുവദിക്കാവുന്നതാണെന്ന് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആശുപത്രി ജനറേറ്ററുകൾ, എമർജൻസി സംവിധാനങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവയുടെ പ്രവർത്തനത്തിന് മതിയായ അളവിൽ പെട്രോൾ ഉൽപ്പന്നങ്ങൾ തടസമില്ലാതെ ലഭ്യമാകേണ്ടതുണ്ട്. എന്നാൽ, വ്യക്തിഗത ഉപഭോക്താവിനും വാഹനത്തിനും പ്രതിദിനം വിതരണം ചെയ്യുന്ന പെട്രോളിൻ്റെ അളവ് പരമാവധി 200 ലിറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വിഷയത്തിൻ്റെ അടിയന്തര സ്വഭാവവും പൊതുപ്രാധാന്യവും മനസിലാക്കുമെന്നും പൊതുജനക്ഷേമത്തിൻ്റെയും അവശ്യ സേവനങ്ങളുടെയും വിശാല താൽപ്പര്യം മുൻനിർത്തി പ്രശ്ന‌ത്തിന് അനുകൂലമായ പരിഗണന നൽകണമെന്നും മന്ത്രി അനൂപ് ജേക്കബ് കത്തിൽ ആവശ്യപ്പെട്ടു.