ഉപഭോക്താക്കളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് ഇരുപതിനായിരമായി കുറഞ്ഞു. കേന്ദ്രസബ്സിഡി ഇല്ലാത്തതിനാൽ പൊതുവിപണിയേക്കാൾ വിലകൂട്ടി വിൽക്കണം.വാണിജ്യമേഖലയിൽ വിൽക്കാൻ അനുമതി വേണം.സംഭരണശാലകളും ലൈസൻസും ആവശ്യം

തിരുവനന്തപുരം;പാചകവാതക വില കുത്തനെ കൂടുന്നതിനിടയിൽ നിൽക്കകള്ളിയില്ലാതെ കൺസ്യൂമർഫെ‍ഡിന്‍റെ നീതി ഗ്യാസ്.1998ൽ സംസ്ഥാനത്ത് രൂക്ഷമായ പാചകവാതകക്ഷാമം പരിഹരിക്കാനാണ് കൺസ്യൂമർഫെഡ് നീതി ഗ്യാസ് തുടങ്ങിയത്. ബിപിഎസിഎൽ, ഐഒസി തുടങ്ങിയ പൊതുമേഖലാ കന്പനികളിൽ നിന്ന് എൽപിജി വാങ്ങി പാലക്കാട് സ്വന്തമായുള്ള ഫില്ലിംഗ് കേന്ദ്രത്തിൽ നിറച്ച് വിതരണം ചെയ്യുന്നതാണ് രീതി. സംഭരണശാലകൾ ഇല്ലാത്തതിനാൽ ലോറിയിൽ നേരിട്ട് ആവശ്യം അനുസരിച്ച് കൺസ്യൂമെർഫെഡ് ഔട്ട്‍ലെറ്റുകളിൽ എത്തിക്കും. നീതി ഗ്യാസിന് കേന്ദ്രസബ്സിഡി ഇല്ലാത്തതിനാൽ പൊതുവിപണിയേക്കാൾ വിലകൂട്ടിയാണ് വിൽപ്പന. 14 കിലോ സിലിണ്ടറിന് മറ്റ് കന്പനികൾ 1010 രൂപ ഈടാക്കുന്പോൾ 12 കിലോ മാത്രമുള്ള നീതി ഗ്യാസിന് വില 1190 രൂപ വിലവർദ്ധന കാരണം,വിലവർദ്ധന കാരണം, തുടങ്ങിയപ്പോൾ ഒരുലക്ഷമുണ്ടായിരുന്ന ഉപഭോക്താക്കളുടെ എണ്ണം ഇപ്പോൾ 20,000 ആയി ചുരുങ്ങി.വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാക്കി നീതി ഗ്യാസ് പരിമിതപ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനാണ് കൺസ്യൂമെർഫെഡിന്‍റെ ശ്രമം..

Also read:വീണ്ടും ഇരുട്ടടി; പാചകവാതക വില വീണ്ടും വർധിപ്പിച്ചു