തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ബോഗികള്‍ വേര്‍പ്പെട്ടത്. 

പേട്ട: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസ്സ് പേട്ടയിൽ വച്ച് എൻജിനും ബോഗിയും വേർപെട്ട് ഓടി. എൻജിനും മൂന്ന് ബോഗികളുമാണ് വേര്‍പെട്ടത്. കുറച്ച് ദൂരം ഓടിയാണ് വേർപെട്ട ഭാഗം നിന്നത്. ബോഗി ഘടിപ്പിച്ചതിലെ സാങ്കേതിക പിഴവാണ് അപകട കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. സ്റ്റേഷൻ പരിസരത്ത് ആയതിനാല്‍ ട്രെയിനിന്‍റെ വേഗത കുറവായിരുന്നു. ഇതിനാലാണ് വൻ അപകടം ഒഴിവായത്.